മഞ്ചേരി: യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ എൻ.ഡി.എഫ് പ്രവർത്തകരായ അഞ്ചു പേരെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. പുല്ലാര സ്വദേശികളായ മുഹമ്മദ് അഷ്റഫ്, അഷ്റഫ് മേമാട്, അബ്ദുൽ നാസർ, എം.ടി. മുഹമ്മദ്, മുഹമ്മദ് ഷജീർ എന്നിവെരയാണ് മഞ്ചേരി മൂന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്. സൂരജ് വെറുതെ വിട്ടത്.
പുല്ലാര സ്വദേശി മണ്ണിങ്ങച്ചാലിൽ മുഹമ്മദ് മുസ്തഫയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലാണിത്. 2008 ആഗസ്റ്റ് 24ന് രാത്രി എട്ടോടെ പുല്ലാരയിലായിരുന്നു സംഭവം. എൻ.ഡി.എഫ് പ്രവർത്തകരെ ആക്രമിക്കുകയും പരിക്കേൽപിക്കുകയും ചെയ്ത വിരോധത്താൽ പ്രതികൾ സംഘംചേർന്ന് വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
പരിക്കേറ്റ മുസ്തഫ ഏറെനാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ഇന്‍റേണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ടീമും (ഐ.എസ്.ഐ.ടി) അന്വേഷിച്ച കേസാണിത്. പ്രതികൾക്കുവേണ്ടി അഡ്വ. എം.പി. അബ്ദുൽ ലത്തീഫ്, അഡ്വ. മഷ്ഹൂദ് അഹമ്മദ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.