1. മീതൂര്‍ പാലാഴിയില്‍ ഗിരീഷിന്റെ വീട്ടിലെ കതക് മോഷ്ടാക്കള്‍ തീയിട്ട് നശിപ്പിച്ച നിലയില്‍
2. അലമാരയിലെ സാധനങ്ങള്‍ വലിച്ചിട്ട നിലയില്‍
Posted On
date_range Updated On
date_range വീട്ടിൽനിന്ന് അഞ്ച് പവനും 10,000 രൂപയും കവർന്നു
വെഞ്ഞാറമൂട്: വീട്ടില്‍ നിന്ന് അഞ്ച് പവന് സ്വര്‍ണാഭരണങ്ങളും 10,000 രൂപയും സാധനങ്ങളും കവർന്നു. കല്ലറ മീതൂര്‍ പാലാഴിയില്‍ ഗിരീഷിന്റെ വീട്ടിലാണ് മോഷണം. പൂജ അവധിയായതിനാല്‍ വീട്ടുകാര്‍ ശനിയാഴ്ച വിനോദയാത്രക്ക് പോയിരുന്നു. തിങ്കളാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ അടുക്കള വശത്തെ വാതില്‍ തീകത്തിച്ച് പൊളിച്ച ശേഷമാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാര പൊളിച്ചാണ് സ്വര്‍ണവും പണവും കവര്‍ന്നത്. പാങ്ങോട് ഇൻസ്പെക്ടർ ഷാനിഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.