'ഒരു ചോക്ലേറ്റ് മാത്രമേ ഞങ്ങൾ എടുത്തിട്ടുള്ളൂ': ചോക്ലേറ്റ് മോഷ്ടിച്ചതിന് അഞ്ച് ആൺകുട്ടികളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു; ബിഹാറിൽ കടയുടമ അറസ്റ്റിൽ

പട്ന: ചോക്ലേറ്റ് മോഷ്ടിച്ചതിന് അഞ്ച് ആൺകുട്ടികളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ച് കടയുടമ. കുട്ടികളുടെ കഴുത്തിൽ ചെരുപ്പ് മാല അണിയിച്ചാണ് നടത്തിച്ചത്. ബിഹാറിലെ സീതാമർഹിയിലെ മല്ലഹി ഗ്രാമത്തിലാണ് സംഭവം. കടയുടമ ഇത് ക്യാമറയിൽ പകര്‍ത്തുകയും കുട്ടികളുടെയും അവരുടെ പിതാക്കൻമാരുടെയും പേരുകൾ പറയാൻ നിര്‍ബന്ധിക്കുകയും ചെയ്തു.

അപമാനിതരായ കുട്ടികളെ ചുറ്റും കൂടി നിന്ന് നാട്ടുകാർ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്യാമറയിലേക്ക് നോക്കൂ എന്ന് പറഞ്ഞുകൊണ്ട് കുട്ടികളുടെ തലയിൽ അടിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ഒരു ചോക്ലേറ്റ് മാത്രമേ ഞങ്ങൾ എടുത്തിട്ടുള്ളുവെന്ന് കുട്ടികളിലൊരാൾ പറയുന്നുണ്ട്.

സംഭവം കണ്ടു നിന്നതല്ലാതെ ആരും വിഷയത്തിൽ ഇടപെട്ടില്ല. മാത്രമല്ല ഇത് തങ്ങളുടെ മൊബൈൽ ഫോണിൽ പകര്‍ത്തുകയും ചെയ്തു. സംഭവത്തിന്‍റെ വിഡിയോ വൈറലായതോടെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കടയുടമയെയും രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഡിയോ ചിത്രീകരിച്ച മാധ്യമപ്രവർത്തകനെതിരെയും നടപടിയെടുക്കുമെന്ന് സീതാമർഹി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Five boys were paraded naked through the streets in Bihar for stealing chocolate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.