നാവിക പരിശീലന കേന്ദ്രത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇൻസാസ് തോക്കുകൾ

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം:രണ്ടുമാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

ഫോ​ർ​ട്ട്​​കൊ​ച്ചി: മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് വ​ള്ള​ത്തി​ൽ മ​ട​ങ്ങി​വ​ര​വെ ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​ൽ​തീ​ര​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​മാ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണം എ​വി​ടെ​യും എ​ത്തി​യി​ല്ല. ബാ​ലി​സ്റ്റി​ക് റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ത്ത​താ​ണ് കാ​ര​ണം. സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് അ​ൽ റ​ഹ്മാ​ൻ എ​ന്ന ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ത്തി​ൽ മ​ട​ങ്ങ​വെ​യാ​ണ് നാ​വി​ക പ​രി​ശീ​ലി​ന കേ​ന്ദ്ര​മാ​യ ഐ.​എ​ൻ.​എ​സ് ദ്രോ​ണാ​ചാ​ര്യ​ക്ക് പ​ടി​ഞ്ഞാ​റ് ക​ട​ലി​ൽ​വെ​ച്ച് ആ​ല​പ്പു​ഴ മ​ണി​ച്ചി​റ സ്വ​ദേ​ശി സെ​ബാ​സ്റ്റ​ന് (70) വെ​ടി​യേ​റ്റ​ത്. ചെ​വി​യു​ടെ ത​ട്ടി​ൽ തു​ള​ഞ്ഞു​ക​യ​റി​യ വെ​ടി​യു​ണ്ട വ​ള്ള​ത്തി​ൽ​നി​ന്ന് ത​ന്നെ ല​ഭി​ച്ചു​വെ​ങ്കി​ലും വെ​ടി​വെ​പ്പി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത ഉ​ണ്ടാ​ട്ടി​ല്ല.

സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​ന് കോ​സ്റ്റ​ൽ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സം​ഗീ​ത് ജോ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം നാ​വി​ക കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള വെ​ടി​വെ​പ്പി​ലാ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ൽ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി. പൊ​ലീ​സ് ബാ​ലി​സ്റ്റി​ക് വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ സേ​വ​നം​തേ​ടി നാ​വി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന​യും ന​ട​ത്തി. കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി 12 ഇ​ൻ​സാ​സ് തോ​ക്കു​ക​ൾ ക​ണ്ടെ​ത്തി കോ​ട​തി​വ​ഴി സെ​പ്റ്റം​ബ​ർ 19ന് ​ബാ​ലി​സ്റ്റി​ക് പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.

ഇ​തി​നി​ടെ നാ​വി​ക വെ​ടി​വെ​പ്പ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഓ​ഫി​സ​റ​ട​ക്കം 80പേ​രു​ടെ മൊ​ഴി​യും പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഒ​ക്ടോ​ബ​റി​ൽ ഔ​ദ്യോ​ഗി​ക ന​ട​പ​ടി പൂ​ർ​ത്തി​യാ​യെ​ങ്കി​ലും തു​ട​ര​ന്വേ​ഷ​ണ​ത്തി​നും മ​റ്റ് ന​ട​പ​ടി​ക്കും ബാ​ലി​സ്റ്റി​ക് റി​പ്പോ​ർ​ട്ട് അ​നി​വാ​ര്യ​മാ​​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Tags:    
News Summary - Fisherman shot dead: Investigation goes nowhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.