മുംബൈ: ഭാര്യയെ കാറിടിച്ച് പരിക്കേൽപ്പിച്ചതിന് ചലച്ചിത്ര നിർമാതാവ് കമൽ കിഷോർ മിശ്രക്കെതിരെ കേസ്. മറ്റൊരു സ്ത്രീക്കൊപ്പം ഭാര്യ ഇയാളെ കണ്ടെത്തിയതിന് പിന്നാലെയാണ് കാറിടിച്ച് കയറ്റിയതെന്ന് പൊലീസ് പറഞ്ഞു.
ഒക്‌ടോബർ 19 ന് അന്ധേരിയിലെ ഒരു പാർക്കിങ് ഏരിയയിൽ വെച്ചാണ് മിശ്ര ഭാര്യയെ കാറിടിച്ച് പരിക്കേൽപ്പിച്ചത്. പിന്നാലെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർമാതാവിനെതിരെ പൊലീസ് കേസെടുത്തത്. മിശ്ര ഭാര്യയുടെ കാലിലൂടെ കാർ കയറ്റിയിറക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഭർത്താവിനെ അന്വേഷിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോൾ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിൽ ഇയാൾക്കൊപ്പം മറ്റൊരു സ്ത്രീ കൂടെ ഉണ്ടായിരുന്നതായി ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. ഭാര്യ തന്നെ കണ്ടെന്ന് മനസിലാക്കിയതോടെ മിശ്ര അവരുടെ നേരെ കാറോടിച്ച് കയറ്റുകയായിരുന്നു. തുടർന്ന് ഇവരുടെ കാലിനും കൈക്കും തലക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ മിശ്രക്കെതിരെ അംബോലിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 'ദേഹതി ഡിസ്കോ' എന്ന ഹിന്ദി ചിത്രത്തിന്റെ നിർമാതാവാണ് കമൽ മിശ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.