വീട്ടിൽ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ച് 13കാരിയെ കൊലപ്പെടുത്തി പിതാവ്

ബുലന്ദ്ഷഹർ: മോഷണക്കുറ്റമാരോപിച്ച് ഉത്തർപ്രദേശിൽ പിതാവ് 13 വയസ്സുകാരിയെ കൊലപ്പെടുത്തി. ബിച്ചൗള ഗ്രാമത്തിൽ താമസിക്കുന്ന അജയ് ശർമയാണ് മകൾ സോനത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ സ്കൂൾ യൂനിഫോമിൽ ഒരു കുട്ടിയുടെ മൃതദേഹം പാലത്തിനു താഴെ ചെടികൾക്കിടയിൽ കിടക്കുന്നതായി അനുപ്ഷാഹിർ പോലീസിന് വിവരം ലഭിച്ചു. ഉടൻ പൊലീസ് സംഭവ സ്ഥലത്തെത്തുകയും മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ വ്യാഴാഴ്ച സ്കൂളിലേക്ക് കൊണ്ടുപോയത് പിതാവാണെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ  സ്കൂളിലേക്ക് കൊണ്ടു പോകുന്ന വഴി താനാണ് ടവ്വൽ ഉപയോഗിച്ച് ശ്വാം മുട്ടിച്ച് കൊന്നതെന്ന് പിതാവ് സമ്മതിക്കുകയായിരുന്നു.

കുട്ടിയുടെ ബാഗും ചതുപ്പിൽ നിന്ന് കണ്ടെടുത്തു. വീട്ടിൽ നിന്ന് പണം കവർന്നതിനെ തുടർന്നുണ്ടായ വഴക്കാണ് കൊല്ലാൻ കാരണമെന്ന് പിതാവ് പറഞ്ഞു. കൊലപാതകത്തിനു ശേഷം മകൾ ബന്ധുവിന്‍റെ വീട്ടിലാണെന്നും കുറച്ച് ദിവസം സ്കൂളിലെത്തില്ലെന്നും സ്കൂൾ അധികൃതരെ ഇയാൾ വിളിച്ചറിയിച്ചിരുന്നു.

Tags:    
News Summary - Father killed 13-year-old girl for allegedly stealing money from home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.