കാക്കനാട്: മകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് പിടികൂടി. വാഴക്കാല മരോട്ടിച്ചുവട് സൺറൈസ് അപ്പാർട്ട്മെന്‍റിൽ രാജീവനാണ് (55) തൃക്കാക്കര പൊലീസിന്‍റെ പിടിയിലായത്.ബുധനാഴ്ച പുലർച്ചയായിരുന്നു സംഭവം.
അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് മകൻ ഹരികൃഷ്ണന്‍റെ വയറ്റത്തും കൈയിലും മാരകമായി കുത്തി പരിക്കേൽപിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ വൃക്കകൾക്കും കരളിനും കുടലിനും ഗുരുതര പരിക്കേറ്റതിനാൽ വെൻറിലേറ്ററിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.