ഫരീദബാദ്: ഹരിയാനയിൽ 16കാരനെ സഹപാഠികൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. ഫരീദബാദിലെ സെക്ടർ 36ൽ ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. പ്ലസ് വൺ വിദ്യാർഥിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ബൈക്കിലെത്തിയ 10ഓളം പേർ ചേർന്ന് വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
വിദ്യാർഥി സ്കൂൾ ബസിൽ നിന്ന് ഇറങ്ങി സുഹൃത്തിന്‍റെ ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് പത്തംഗ സംഘം ആക്രമിച്ചത്. വിദ്യാർഥിയെ പിന്തുടർന്ന ഇവർ ബൈക്ക് തടഞ്ഞു നിർത്തി. ബൈക്കിൽ നിന്നും വിദ്യാർഥിയെ വലിച്ചിറക്കിയ ഇവർ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
വിദ്യാർഥിയെ 20ലേറെ തവണ കുത്തിപ്പരിക്കേൽപ്പിച്ചതായാണ് റിപ്പോർട്ട്. ആളുകൾ ഓടിക്കൂടാൻ തുടങ്ങിയതോടെ പ്രതികൾ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.