Posted On
date_range Updated On
date_range താഴ്ന്ന ജാതിക്കാരനുമായി പ്രണയം; യുവതിയെയും കാമുകനെയും കൊന്ന് പുഴയിൽ തള്ളി
ബംഗളൂരു: പെൺകുട്ടിയെയും ആൺസുഹൃത്തിനെയും പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് കൊന്ന് പുഴയിൽ തള്ളി. കർണാടക ബാഗൽകോട്ട് ജില്ലയിലെ ബേവിനമട്ടിയിലാണ് സംഭവം. ദിവസവേതന തൊഴിലാളിയായ വിശ്വനാഥ നെൽഗി (22), രാജേശ്വരി കരാദി (18) എന്നിവരാണ് കൊല്ലപ്പെട്ടത്.
രണ്ടുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സെപ്റ്റംബർ 30നാണ് സംഭവം. ദുരഭിമാനക്കൊലയാണെന്നും സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ സഹോദരൻ രവി ഹുല്ലുന്നനവാര (19), ബന്ധുക്കളായ ഹനുമന്ത മൽനദാദ (22), ബീരപ്പ ദൽവായ് (18) എന്നിവരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.