വട്ടപ്പറമ്പില്‍ സലീം
Posted On
date_range Updated On
date_range അരിവയലിലെ വ്യാജ ഡോക്ടർ പിടിയിൽ
സുൽത്താൻ ബത്തേരി: അരിവയലിൽ ഡോക്ടർ ചമഞ്ഞ് രോഗികളിൽനിന്ന് പണം തട്ടിയയാൾ അറസ്റ്റിൽ. അരിവയല്‍ വട്ടപറമ്പില്‍ സലീമിനെയാണ് (49) സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പുറ്റാട് നത്തംകുനി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ആരോഗ്യവകുപ്പും പൊലീസും നടത്തിയ പരിശോധനയിൽ ഇയാള്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തുകയായിരുന്നു.
മാനസിക രോഗത്തിന് ചികിത്സ നടത്തുന്ന ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനെയും കുടുംബത്തെയും അരിവയലിലെ വീട്ടില്‍ ചികിത്സിക്കുകയും ഇതിനുള്ള ഫീസിനത്തിൽ ഒന്നരലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.