ദീപ നിശാന്തിനെതിരെ ഫേസ്ബുക്ക് ഭീഷണി: കേസിലെ തുടർ നടപടികൾക്ക്​​ സ്റ്റേ

കൊച്ചി: കോളജ്​ അധ്യാപികയായ ദീപ നിശാന്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വധഭീഷണി മുഴക്കിയ കേസിലെ തുടർ നടപടികൾ​ ഹൈകോടതി സ്​റ്റേ ചെയ്തു. കേസിൽ പ്രതിയായ ബി.ജെ.പി പ്രവർത്തകൻ തിരുവനന്തപുരം സ്വദേശി ബിജു നായർ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ പി. ഗോപിനാഥിന്‍റെ ഉത്തരവ്​. ഹരജിയിൽ കോടതി സർക്കാറിന്‍റെ നിലപാടും തേടി.

എച്ച്.പി ഇന്ത്യയിലെ ജീവനക്കാരനായിരുന്ന ദീപക്​ ശങ്കരനാരായണൻ കഠ്​വ പീഡനക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിയെ വിമർശിച്ച്​ ഫേസ്ബുക്കിലിട്ട പോസ്റ്റ് തൃശൂർ കേരളവർമ കോളജിൽ അധ്യാപികയായ ദീപ നിശാന്ത് ഷെയർ ചെയ്തിരുന്നു. തുടർന്ന് ദീപ നിശാന്തിനെതിരെ വ്യാപകമായ സൈബർ ആക്രമണമുണ്ടായി.

ദീപ നിശാന്തിനെതിരെ രമേഷ് കുമാർ എന്നയാൾ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ ദീപ നിശാന്തിന്റെ രക്തത്തിന്​ വേണ്ടി ശ്രമിക്കുന്നുണ്ടെന്ന്​ ബിജു നായർ രേഖപ്പെടുത്തിയ കമന്റാണ് പരാതിക്ക്​ അടിസ്ഥാനം. എന്നാൽ, കഠ്​വ പീഡനവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ദീപക്​ ശങ്കരനാരായണനെ കമ്പനി ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്നും സമാനമായ രീതിയിൽ നിയമ നടപടിക്ക്​ മുൻകൈയെടുക്കുമെന്നാണ് കമന്റിലൂടെ താൻ ഉദ്ദേശിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്​.

Tags:    
News Summary - Facebook threats against Deepa Nishant: Stay tuned for further action in the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.