'ഇന്ത്യൻ ഐഡൽ' മുൻ മത്സരാർഥിയും തൈക്വാൻഡോ ചാമ്പ്യനുമായിരുന്ന യുവാവ്​ കവർച്ച കേസിൽ പിടിയിൽ

ന്യൂഡൽഹി: ദേശീയ തൈക്വാൻഡോയിൽ രണ്ടുതവണ സ്വർണമെഡൽ ജേതാവും റിയാലി​റ്റി ഷോ 'ഇന്ത്യൻ ഐഡൽ' മത്സരാർഥിയുമായിരുന്ന 28കാരൻ കവർച്ച കേസിൽ പിടിയിൽ. ഉത്തം നഗറിലെ വികാസ്​ നഗർ സ്വദേശിയായ സുരാജ്​ (ഫൈറ്റർ) ആണ്​ പിടിയിലായത്​. 100ലധികം പിടിച്ചുപറി, മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ പശ്ചിമ ഡൽഹിയിൽ വെച്ചാണ്​ അറസ്റ്റ്​ ചെയ്​തത്​.

ബുധനാഴ്ച, ഡൽഹിയിലെ മോട്ടി നഗർ പ്രദേശത്ത് പട്രോളിങ്​ നടത്തുകയായിരുന്നു പൊലീസ്. സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ സ്കൂട്ടറിൽ കണ്ടതിനെ തുടർന്ന് തടഞ്ഞു. കീർത്തി നഗർ ഭാഗത്ത് നിന്ന് മോഷ്​ടിച്ച സ്കൂട്ടറായിരുന്ന അതെന്ന്​ പരിശോധനയിൽ കണ്ടെത്തിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പിന്നീട്​ നടത്തിയ ചോദ്യം ചെയ്യലിൽ സുബ്​സി മന്തി പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ നിന്ന്​ നിരവധി മൊബൈൽ ഫോണുകളും 2.5 കിലോയിലധികം തൂക്കം വരുന്ന സ്വർണവും മോഷ്​ടിച്ചതായി പ്രതി സമ്മതിച്ചു. നാടൻ തോക്കും കത്തിയുമായി ബൈക്കിൽ കറങ്ങി നടന്നാണ്​ രണ്ട്​ കൂട്ടാളികൾക്കൊപ്പം സുരാജ്​ കവർച്ച നടത്തിയിരുന്നതെന്ന്​ പൊലീസ്​ പറഞ്ഞു. നാടൻ തോക്ക്​, തിര, 55 മൊബൈൽ ഫോൺ, അഞ്ച്​ ഇരുചക്രവാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു.

ഡൽഹി സർവകലാശാലയിൽ നിന്ന്​ ബിരുദം നേടിയ സുരാജ്​ ദേശീയ തൈക്വാൻഡോയിൽ രണ്ടുതവണ സ്വർണമെഡൽ ജേതാവായി. നല്ല ഗായകനായ സുരാജ്​ ഇന്ത്യൻ ഐഡൽ സീസൺ4 ലെ (2008) മത്സരാർഥിയായിരുന്നു. ആദ്യ 50 മത്സരാർഥികളിൽ ഒരാളായി സുരാജ്​ മാറിയിരുന്നു.

Tags:    
News Summary - Ex-National Taekwondo gold medallist and Former Indian Idol Participant Arrested for Snatching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.