ഭീഷണിക്കിടയിലും പീഡന പരാതിയുമായി മുന്നോട്ടുപോയ മുൻ കൗൺസിലർ കൊല്ലപ്പെട്ടു

ലഖ്നോ: ഉത്തർപ്രദേശിലെ സമ്പൽ ജില്ലയിലെ 51 വയസുള്ള മുൻ മുനിസിപ്പൽ കൗൺസിലർ കൊല്ലപ്പെട്ടു. അക്രമികൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി അതിക്രമം നടത്തി കഴുത്തറുക്കുകയായിരുന്നു. ഇടപെടാൻ ശ്രമിച്ച കൗൺസിലറുടെ പ്രായപൂർത്തിയാകാത്ത മകളെയും അക്രമികൾ മർദിച്ചു.

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് നൽകിയ പരാതി പിൻവലിക്കാൻ ഭർത്താവിനു മേൽ സമ്മർദമുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ടയാളുടെ ഭാര്യ പറഞ്ഞു. എന്നാൽ അവരുടെ ആവശ്യം അംഗീകരിക്കാൻ തയാറാകാത്തതാണ് ഭർത്താവിന്റെ കൊലപാതകത്തിന് കാരണമെന്നും അവർ വ്യക്തമാക്കി.

ജൂലൈ 15നാണ് പ്രദേശത്തെ നാലുപേർക്കെതിരെ മുൻ കൗൺസിലർ പരാതി നൽകിയത്. ജൂലൈ 12ന് തന്റെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ സ്കൂളിൽ പോകു​മ്പോൾ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. പരാതിയെ തുടർന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Tags:    
News Summary - Ex municipal councillor killed in UP after he refuses to withdraw molestation complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.