വീട്ടിൽ കയറി മർദനം: യുവാവ് അറസ്റ്റിൽ

കരുവാരകുണ്ട്: വീട്ടിൽ അതിക്രമിച്ച് കയറി മാതാവ് അടക്കമുള്ള ബന്ധുക്കളെ അക്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കരുവാരകുണ്ട് കക്കറയിലെ മുതിരക്കുളവൻ സിദ്ദീഖിനെയാണ് (42) സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ അറസ്റ്റ് ചെയ്തത്.

സ്വത്ത് തർക്കത്തിന്റെ പേരിലാണ് മാതാവ്, സഹോദരി, മാതൃസഹോദരി എന്നിവരെ ഇയാൾ അവരുടെ വീട്ടിൽ കയറി പരിക്കേൽപിച്ചത്. സഹോദരിയുടെ വീട് നശിപ്പിച്ച കേസിൽ ഒരുവർഷത്തെ ജയിൽ വാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണിത്. മഞ്ചേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Entered the house and Beating: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.