Posted On
date_range Updated On
date_range വാക്ക് തർക്കം: മർദനത്തിനിടെ പരിക്കേറ്റ വയോധികൻ കൊല്ലപ്പെട്ടു
തിരുവമ്പാടി: വാക്ക് തർക്കനിടെയുണ്ടായ മർദ്ദനത്തിൽ പരിക്കേറ്റ് വയോധികൻ കൊല്ലപ്പെട്ടു. തിരുവമ്പാടി മരക്കാട്ടുപ്പുറം ചാലിൽ തൊടികയിൽ മോഹൻ ദാസ് (58) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.
തലക്ക് പരിക്കേറ്റ മോഹൻദാസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അയൽവാസിയായ ചാലിൽ തൊടികയിൽ രജിഷ് (36 ) ആണ് മോഹൻദാസിനെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി തിരുവമ്പാടി പൊലീസ് ഹൗസ് ഓഫിസർ സുമിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.