മരുമകന്റെ വെട്ടേറ്റ് വയോധികൻ മരിച്ചു

എടക്കര (മലപ്പുറം): മരുമകന്റെ വെട്ടേറ്റ് വയോധികൻ മരിച്ചു. മരുത മത്തളപ്പാറ ആനടിയിൽ പ്രഭാകരനാണ് (77) മകളുടെ ഭർത്താവ് മനോജിന്റെ വെട്ടേറ്റ് മരിച്ചത്. കൊലപാതകം നടത്തിയ ശേഷം പ്രതി കത്തിയുമായി വഴിക്കടവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമായി കരുതുന്നത്. ജില്ലയുടെ ചുമതലയുള്ള പൊലീസ് മേധാവി, പെരിന്തൽമണ്ണ ഡിവൈ.എസ്.പി, വഴിക്കടവ് ഇൻസ്പെക്ടർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Elderly man died after being stabbed by his son-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.