കുമ്പള (കാസർകോട്): മദ്റസ വിട്ട് കൂട്ടുകാരിയോടൊപ്പം വീട്ടിൽ പോകാൻ നിൽക്കുകയായിരുന്ന ഒമ്പത് വയസ്സുകാരിയെ യുവാവ് പൊക്കിയെടുത്ത് നിലത്തേക്കെറിഞ്ഞു. ഒരു പ്രകോപനവുമില്ലാതെ നടത്തിയ പരാക്രമത്തിൽ ഭാഗ്യം കൊണ്ടാണ് പെൺകുട്ടി രക്ഷപ്പെട്ടത്.
ഉദ്യാവരം സ്വദേശി അബൂബക്കർ സിദ്ദീഖിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടിപ്പെട്ട യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു.വ്യാഴാഴ്ച രാവിലെ ഏഴരയോടെ ഉദ്യാവറിലാണ് സംഭവം. പെൺകുട്ടിയുടെ അടുത്തേക്ക് നടന്നടുത്ത പ്രതി പൊടുന്നനെ പൊക്കിയെടുത്ത് നിലത്തേക്കെറിയുകയായിരുന്നു. ശേഷം അതേപോലെ തിരിച്ചു കടത്തിണ്ണയിലേക്ക് മടങ്ങുകയും ചെയ്തു.
ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം പ്രചരിച്ചു.നിലത്തെറിഞ്ഞെങ്കിലും കുട്ടി എഴുന്നേറ്റു നടന്നു. കുട്ടിക്ക് പുറമെ പരിക്ക് ഒന്നുമില്ലെങ്കിലും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റെന്ന സംശയത്തിൽ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ പറഞ്ഞു.
പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി മാനസിക രോഗിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി കാസർകോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.