അ​റ​സ്റ്റി​ലാ​യ​വ​ർ

മയക്കുമരുന്ന് കടത്ത്; മെഡിക്കൽ വിദ്യാർഥിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

മംഗളൂരു: കൊട്ടേക്കർ ഗ്രാമത്തിലെ ബാഗംബില ഗ്രൗണ്ടിലും പെർമന്നൂർ ഗ്രാമത്തിലെ ഗാന്ധിയിലും മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മെഡിക്കൽ വിദ്യാർഥി ഉൾപ്പെടെ മൂന്നുപേരെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. 59,300 രൂപ വിലമതിക്കുന്ന 1.511 കിലോ കഞ്ചാവ്, രണ്ട് തുലാസുകൾ, രണ്ട് മൊബൈൽ ഫോണുകൾ, സ്കൂട്ടർ എന്നിവ പിടിച്ചെടുത്തു.

മഹാരാഷ്ട്രയിലെ ധൂലെ സ്വദേശിയും സ്വകാര്യ ആയുർവേദ കോളജിലെ ബി.എ.എം.എസ് വിദ്യാർഥിയുമായ മുഹമ്മദ് നിഗരീസ് (22), നടേക്കലിലെ ഉറുമെയിൽ താമസിക്കുന്ന ഡ്രൈവർ അബ്ദുൽ ഷക്കീബ് എന്ന ഷാക്കി (22), പെർമന്നൂരിലെ ഗാന്ധിയിൽ നിന്നുള്ള പെയിന്റർ സാബിർ അഹമ്മദ് (24) എന്നിവരാണ് അറസ്റ്റിലായത്.

Tags:    
News Summary - Drug trafficking; Three people including a medical student arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.