ഫാത്തിമ ഹബീബ

നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി

തലശ്ശേരി: നിരവധി മയക്കുമരുന്ന് കടത്ത് കേസിൽപ്പെട്ട യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. തലശ്ശേരി മട്ടാമ്പ്രം സ്വദേശിയും കൂത്തുപറമ്പ് മൂര്യാട് ഫയർ സ്റ്റേഷൻ റോഡിൽ താമസക്കാരിയുമായ കുമ്പളപ്പുറത്ത് വീട്ടിൽ ഫാത്തിമ ഹബീബയെയാണ് (27) കണ്ണൂർ വനിത പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്.

24.23 ഗ്രാം ബ്രൗൺ ഷുഗർ കടത്തിയ കേസിൽ ഒക്ടോബറിൽ കണ്ണൂർ വനിത പൊലീസ് ഫാത്തിമക്കെതിരെ കേസെടുത്തിരുന്നു. മയക്കുമരുന്ന് കടത്തിയതിന് എക്സൈസിലും കേസുണ്ട്. ഒരുവർഷം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും.

Tags:    
News Summary - Woman accused in multiple drug cases deported on Kappa charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.