ലഹരിക്കേസ്; ഒരാൾകൂടി പിടിയിൽ

കട്ടപ്പന: കട്ടപ്പനയിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.കട്ടപ്പന മുളകരമേട് അരിപ്ലാക്കൽ വീട്ടിൽ ജെറോം ജോയി (27) യാണ് അറസ്റ്റിലായത്. ബാംഗ്ലൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.

ഇതോടെ അറസ്റ്റിലാകുന്ന പ്രതികളുടെ എണ്ണം മൂന്നായി.കഴിഞ്ഞ ഒക്ടോബർ 20 ന് വില്പനക്ക് കൊണ്ടുവന്ന 39.7 ഗ്രാം എം.ഡി.എം.എയുമായി മുളകരമേട്, എ.കെ.ജി പടി ടോപ്പ്, കാഞ്ഞിരത്തുംമൂട്ടിൽ സുധീഷിനെ (28) കട്ടപ്പന പോലീസ് അറസ്റ്റുചെയ്തിരുന്നു.ഇടനിലക്കാരനായിരുന്ന മുവാറ്റുപുഴ ഏണനെല്ലൂർ ആയവന തൃക്കപ്പടി കുന്നുംപുറത്ത് വീട്ടിൽ ജോണിയുടെ മകൻ ശ്രീജിത്ത് (28) നെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇടുക്കി ജില്ല പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്‍റെ നിർദേശത്തെ തുടർന്ന് കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.എ. നിഷാദ് മോന്റെ നേതൃത്വത്തിൽ സി.ഐ ടി. സി. മുരുകൻ, സബ് ഇൻസ്പെക്ടർ മഹേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോബിൻ ജോസ്, ജോസഫ്, സിവിൽ പോലീസ് ഓഫീസർ അൽബാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Drug case: One more person arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.