ഷഹാബ്
Posted On
date_range Updated On
date_range ഹോം നഴ്സിനെ പീഡിപ്പിച്ച കേസിൽ ദന്തഡോക്ടർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ഹോം നഴ്സിനെ പീഡിപ്പിച്ച കേസിൽ ദന്തഡോക്ടർ അറസ്റ്റിൽ. മതിലകം സ്വദേശി പള്ളിപ്പാടത്ത് വീട്ടിൽ ഷഹാബിനെയാണ് (49) മതിലകം പൊലീസ് ഇൻസ്പെക്ടർ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. ഷഹാബിന്റെ വീട്ടിൽ മാതാപിതാക്കളെ പരിചരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലാണ് നടപടി.
വിദേശത്തായിരുന്ന ഷഹാബിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. വിദേശത്തുനിന്ന് ബുധനാഴ്ച തിരിച്ചെത്തിയപ്പോൾ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.