ഭാര്യയുടെ കൊലപാതകം; ഡൽഹി സർവകലാശാല പ്രഫസർ അറസ്റ്റിൽ

ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് ഡൽഹി യൂനിവേഴ്സിറ്റി അസിസ്റ്റന്‍റ് പ്രഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ഡൽഹിയിലെ സാന്ത് നഗറിലാണ് സംഭവം. കേസിൽ നേരത്തെ ഡ്രൈവർ രാകേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇദ്ദേഹത്തെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ഭാർത്താവിന്‍റെയും സഹോദര പുത്രന്‍റെയും പങ്ക് പുറത്തുവരുന്നത്. യുവതിയുടെ ഭർത്താവായ വിരേന്ദ്രൻ കുമാർ (34), ഗോവിന്ദ എന്നിവരാണ് പിടിയിലായത്. വിരേന്ദർ രാജാസ് കോളജിലെ അഡ്ഹോക് അസിസ്റ്റന്‍റ് പ്രഫസറാണ്. തിങ്കളാഴ്ചയാണ് ഭാര്യ പിങ്കി സിങ്ങിനെ (33) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനു മുന്നിൽ സംശയാസ്പദമായി കറങ്ങിനടന്ന രാകേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

പതിവായി നിസാര കാര്യങ്ങൾ പറഞ്ഞ് വഴക്കുണ്ടാക്കുന്നതിൽ മടുത്താണ് ഭാര്യയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് വിരേന്ദർ പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി രാകേഷിന്‍റെയും സഹോദര പുത്രന്‍റെയും സഹായം തേടി. കേസിൽ അറസ്റ്റിലാകുകയാണെങ്കിൽ ഭാര്യയെയും കുട്ടികളെയും താൻ നോക്കികൊള്ളാമെന്ന് രാകേഷിന് ഉറപ്പ് നൽകി. തിങ്കളാഴ്ച ഉച്ചക്ക് മാതാവിനെയും കൂട്ടി വീരേന്ദ്രൻ വീടിനു പുറത്തുപോയ സമയത്താണ് രാകേഷ് പിങ്കിയെ കൊലപ്പെടുത്തിയത്. ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയശേഷം വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Delhi Professor Plotted Wife's Murder, Nephew, Driver Helped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.