ന്യൂഡൽഹി: ഡൽഹിയിൽ ഏഴുവയസുള്ള വളർത്തുമകളെ ഇരുമ്പു ചവണയുപയോഗിച്ച് പൊള്ളിച്ച ദമ്പതികൾ അറസ്റ്റിൽ 50 കാരിയായ നഴ്സ് രേണു കുമാരി, അവരുടെ ഭർത്താവ് ആനന്ദ്കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഉത്തരാഖണ്ഡിലെ റൂർക്കീയിൽ നിന്നാണ് ഇവർ ഏഴുവയസുകാരിയെ ദത്തെടുത്തത്. സംഭവത്തിൽ ദമ്പതികളെ മകൻ ജോണിയെ നേരത്തേ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഡൽഹിയിലെ സഫ്ദർജങ്
സർക്കാർ ആശുപത്രിയിലെ നഴ്സാണ് രേണു കുമാരി. ഇവർ കുട്ടിയെ ശാരീരികമായി മർദ്ദിക്കാറുണ്ടായിരുന്നു. വൈദ്യ പരിശോധനയിൽ കുട്ടിയുടെ ദേഹത്ത് 18 പരിക്കേറ്റ പാടുകൾ കണ്ടെത്തി. കുട്ടിയുടെ ആന്റിയാണ് രേണുകുമാരി. അവളെ നിയമപരമായി ദത്തെടുക്കുകയായിരുന്നു.
കുട്ടിയുടെ സ്കൂൾ ടീച്ചറാണ് ദേഹത്ത് പൊള്ളലേറ്റ പാടുകൾ കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.ഒന്നാം ക്ലാസിലാണ് കുട്ടി പഠിക്കുന്നത്. ദത്തെടുത്ത അന്നുമുതൽ നഴ്സ് തന്നെ മർദ്ദിക്കാറുണ്ടെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഡിസംബറിലും ജനുവരിയിലും കടുത്ത ശൈത്യം പ്രതിരോധിക്കാനുള്ള വസ്ത്രം പോലുമില്ലാതെ ബാൽക്കണിയിലോ വീടിന്റെ മുകളിലോ ആണ് കിടന്നുറങ്ങാറുള്ളതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. തീക്കൊള്ളി കൊണ്ട് പൊള്ളിക്കുകയും കത്തികൊണ്ട് നാവു മുറിക്കുകയും ചെയ്തതായും കുട്ടി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.