Posted On
date_range Updated On
date_range യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു
കട്ടപ്പന: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. മാട്ടുക്കട്ട അമ്പലത്തിങ്കൽ എബിൻ (23) സഹോദരൻ ആൽബിൽ (21) മാട്ടുക്കട്ട കുന്നപ്പള്ളിമറ്റത്തിൽ റെനിമോൻ (22) ചെങ്കര തുരുത്തിൽ റോഷൻ (26) എന്നിവരെയാണ് കട്ടപ്പന കോടതി റിമാൻഡ് ചെയ്തത്. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടുകയത്. ഇടുക്കി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കഴിഞ്ഞ നാലുമാസത്തിനിടയിൽ പലതവണ പ്രതികൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.