പിടിയിലായവർ

ബൈക്കിലെത്തി മാല കവർന്ന കേസിൽ കൊലക്കേസ് പ്രതികൾ പിടിയിൽ

കായംകുളം: മോഷ്ടിച്ച ബൈക്കിലെത്തി യുവതിയുടെ മാല കവർന്ന സംഭവത്തിൽ കൊലക്കേസ് പ്രതികൾ അറസ്റ്റിൽ. ചവറ പൊൻമന പള്ളത്ത് പടീറ്റതിൽ വീട്ടിൽ നിന്നും മുതുകുളം വടക്ക് മാളു ഭവനത്തിൽ ചില്ല് ശ്രീകുമാർ എന്ന ശ്രീകുമാർ (36), ശാസ്താംകോട്ട പെരുവേലിക്കര രാധാലയത്തിൽ ജയരാജ് (33) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറിന് ഉച്ചക്ക് കായംകുളം റെയിൽവേ സ്റ്റേഷൻ റോഡിലാണ് സംഭവം. പെരിങ്ങാല സ്വദേശിനിയായ യുവതി സഹോദര‍െൻറ സൈക്കിളിന് പിന്നിലിരുന്നു സഞ്ചരിക്കവേയായിരുന്നു കവർച്ച. കലവൂരിൽനിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇരുവരും കവർച്ച ലക്ഷ്യമാക്കി കായംകുളത്ത് എത്തിയത്. ഇതിനുശേഷം കരുനാഗപ്പള്ളിയിൽനിന്ന് ഇവർ മാല പൊട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവശേഷം പൊലീസിനെ കബളിപ്പിക്കാനായി ഇവർ രണ്ട് വഴിക്ക് തിരിഞ്ഞിരുന്നു. ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെ പൊലീസ് ഇവരെ പിന്തുടരുകയായിരുന്നു. ശ്രീകുമാറിനെ ആലപ്പുഴ കോമളപുരത്തുനിന്നും ജയരാജിനെ പത്തനാപുരം പുതുവൽ ഭാഗത്തുനിന്നുമാണ് പിടികൂടിയത്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച ശ്രീകുമാറിനെ മൽപിടിത്തത്തിലൂടെയാണ് കീഴടക്കിയത്. ബൈക്കി‍െൻറ നമ്പർ ഇടക്കിടെ മാറ്റിയാണ് ഇവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നത്.

കൊലപാതക കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതോടെയാണ് വീണ്ടും കുറ്റകൃത്യങ്ങൾക്ക് തുടക്കമിട്ടത്. ജില്ല പൊലീസ് മേധാവി ജെ. ജയ്ദേവി‍െൻറ നിർദേശപ്രകാരം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐമാരായ മുഹമ്മദ് ഷാഫി, സുധിലാൽ, എസ്.ഐ ഉദയകുമാർ , പൊലീസുകാരായ ദീപക്, രാജേന്ദ്രൻ, ഷാജഹാൻ, നിഷാദ്, അരുൺ, ഗിരീഷ്, ഇയാസ്, മണിക്കുട്ടൻ, സോനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Defendants arrested in bike robbery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.