അ​യ്യ​പ്പ​ദാ​സ്​

പുനർവിവാഹത്തിന് പരസ്യംചെയ്ത യുവതിയെ കബളിപ്പിച്ച് സ്വർണംതട്ടിയ പ്രതി പിടിയിൽ

കോട്ടയം: പുനർവിവാഹത്തിന് പരസ്യംചെയ്ത യുവതിയെ കബളിപ്പിച്ച് സ്വർണം കവർന്ന പ്രതിയെ പൊലീസ് പിടികൂടി. എറണാകുളം ഉദയംപേരൂർ പുല്യാട്ട് വിഷ്ണുകൃപ അയ്യപ്പദാസി (31) നെയാണ് അറസ്റ്റ് ചെയ്തത്. പഴയിടം സ്വദേശിയായ യുവതിയുടെ 17 ഗ്രാം സ്വർണാഭരണങ്ങളാണ് ഇയാൾ കബളിപ്പിച്ചെടുത്തത്. വിവാഹം കഴിച്ചോളാമെന്ന് ഉറപ്പ് നൽകിയ അയ്യപ്പദാസ് യുവതിയുടെ ആദ്യവിവാഹം വേർപെടുത്തിയ വകയിൽ കിട്ടാനുള്ള ഒമ്പത് പവൻ സ്വർണവും 12 ലക്ഷം രൂപയും കോടതി മുഖേന വാങ്ങിത്തരാമെന്നും ഇതിന്‍റെ ചെലവിലേക്കെന്ന് പറഞ്ഞ് ഒരുമാസം മുമ്പാണ് സ്വർണാഭരണങ്ങൾ വാങ്ങിച്ചെടുത്തത്.

കേസിന്‍റെ നടത്തിപ്പിനുള്ള ചെലവിനായി സ്വർണമാല കൂടി വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതിൽ യുവതിയുടെ പിതാവിന് സംശയം തോന്നിയതിനാൽ മണിമല പൊലീസിൽ പരാതി നൽകി. ശേഷം യുവാവിനോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. സ്വർണമാല വാങ്ങാനെത്തുന്ന വിവരം പൊലീസിനെ അറിയിക്കുകയും പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ വിവാഹമോചിതരായ പല യുവതികളിൽനിന്നും ഇപ്രകാരം പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Defendant arrested for cheating woman and stealing gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.