ചേലക്കര: കുടുംബവഴക്കിനെ തുടർന്ന് കത്തിക്കുത്തിൽ ഒരാൾ മരിച്ച കേസിൽ ബന്ധു അറസ്റ്റിൽ. മരിച്ച പരക്കാട് ചക്കാംപിള്ളിൽ ജോർജിന്റെ ബന്ധു വാണിയംകുളം സ്വദേശി പ്രവീൺ (32) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അന്തിമഹാകാളൻ വേലയോടനുബന്ധിച്ചാണ് പ്രവീൺ ജോർജിന്റെ വീട്ടിലെത്തിയത്. ഇരുവരും മദ്യപിച്ചശേഷം ഭാര്യ സരസ്വതിയുടെ അനിയത്തി ശാന്തയുടെ മകളെ വിവാഹം കഴിച്ച സുധാകറിന്റെ വീട്ടിലേക്ക് പ്രവീണിനെയും കൂട്ടി ജോർജ് പോവുകയായിരുന്നു. സുധാകരനും ഭാര്യയും തമ്മിൽ കോടതിയിൽ വിവാഹമോചന കേസ് നിലനിന്നിരുന്നു. ഇതിനെ ചൊല്ലി സുധാകറും ഭാര്യയും തമ്മിൽ വഴക്കിട്ടിരുന്നു.
ഇതു ചോദിക്കാനാണ് ജോർജ് പ്രവീണിനെയും കൂട്ടി എത്തിയത്. ആദ്യം പഴനിച്ചാമിയുമായി വാക്കേറ്റമുണ്ടാവുകയും ജോർജ് ഇയാളെ കുത്തുകയും ചെയ്തു. അടുത്ത വീട്ടിലായിരുന്ന സുധാകർ എത്തിയതും ജോർജ് ഇയാളെയും കുത്തി. മകനെ കുത്തിയതോടെ പഴനിച്ചാമി ജോർജിന്റെ കത്തി വാങ്ങി തിരിച്ചുകുത്തിയതായാണ് അയൽക്കാരുടെ മൊഴി. ആശുപത്രിയിലെത്തിക്കും മുമ്പ് ജോർജ് മരിച്ചു. കുത്തേറ്റ പഴനിച്ചാമിയും മകൻ സുധാകറും ഗുരുതരാവസ്ഥയിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.