ജയ്പൂർ: രാജസ്ഥാനിൽ മൃതദേഹം ഡ്രമ്മിൽ ആക്കിയ നിലയിൽ കെട്ടിടത്തിന്‍റെ ടെറസിൽ നിന്ന് കണ്ടെടുത്തു. മൃതദേഹത്തിൽ മൂർച്ചയുള്ള ആയുധത്തിൽ നിന്ന് മുറിവേറ്റ പാടുകൾ കണ്ടെത്തി. ഇയാളുടെ ഭാര്യയും മക്കളെയും കാണാതായിട്ടുണ്ട്. രാജസ്ഥാനിലെ കൈർതാൽ തിജാര ജില്ലയിലാണ് സംഭവം.
ആദർശ് കോളനിയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി ഹൻസ്റാമിന്‍റെ മൃതദേഹമാണ് ഡ്രമ്മിനുള്ളിൽ നിന്ന് കണ്ടെത്തിയത്. തന്‍റെ ഭാര്യക്കും മൂന്ന് കുട്ടികൾക്കുമൊപ്പമാണ് ഹൻസ്റാം ഇവിടെ താമസിച്ചിരുന്നതെന്ന് ഡി.എസ്.പി രാജേന്ദ്ര സിങ് നിർവാൺ പറഞ്ഞു.
മൃതദേഹത്തിന്‍റെ കഴുത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് മുറിവേൽപ്പിച്ചതിന്‍റെ പാടുണ്ട്. ടെറസിൽ നിന്ന് ദുർഗന്ധം വരുന്നുവെന്ന അയൽക്കാരന്‍റെ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രമ്മിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം വേഗം അഴുകുന്നതിന് ഉപ്പ് ഇട്ടിരുന്നതായും കണ്ടെത്തി.
ഇഷ്ടിക നിർമാണ കമ്പനിയിലെ ജീവനക്കാരനായ ഹൻസ്റാം ഒന്നരമാസം മുമ്പാണ് ഇവിടെ വാടകക്ക് താമസം തുടങ്ങിയത്. ശനിയാഴ്ച മുതൽ ഇയാളുടെ കുടുംബത്തെ കാണാനില്ലെന്നാണ് വീട്ടുടമയുടെ മകൻ പൊലീസിനു നൽകിയ വിവരം. ഇവർക്കായി പൊലീസ് തിരച്ചിലിലാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.