പൊലീസ് കസ്റ്റഡിയിൽ ദലിത് യുവാവ് മരിച്ചു: അറസ്റ്റ് ചെയ്തത് കള്ളക്കേസിൽ കുടുക്കിയെന്ന് കുടുംബം

ചെന്നൈ: വ്യാജ മദ്യവിൽപന ചോദ്യം ചെയ്യാൻ പിടികൂടിയ യുവാവിനെ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമല ജില്ലയിലാണ് സംഭവം. തങ്കമണി എന്ന യുവാവാണ് മരിച്ചത്.

പൊലീസിന്‍റെ മർദ്ദനത്തെത്തുടർന്നാണ് തങ്കമണി കൊല്ലപ്പെട്ടതെന്ന് കുടുംബം ആരോപിച്ചു. അതേസമയം ബുധനാഴ്ച്ച യുവാവിന് അപസ്മാരം വന്നെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പൊലീസ് പറയുന്നു.

ഏപ്രിൽ 26ന് പ്രദേശത്തെ വ്യാജ മദ്യവിൽപനയെക്കുറിച്ച് ചോദ്യം ചെയ്യാനാണ് തങ്കമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ തിരുവണ്ണാമല സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.

ദലിത് വിഭാഗത്തിൽപെട്ട തങ്ങൾക്കെതിരെ പൊലീസ് കള്ളക്കേസെടുത്തതാണെന്നും കേസിൽ നിന്ന് ഒഴിവാക്കണമെങ്കിൽ കൈക്കൂലി നൽകണമെന്നും ഇൻസ്പെക്ടർ ആവശ്യപ്പെട്ടതായി തങ്കമണിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്ന് തങ്കമണിയുടെ ഭാര്യ കലക്ടറോട് ആവശ്യപ്പെട്ടു.

Tags:    
News Summary - dalit youth dies in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.