Posted On
date_range Updated On
date_range ദലിത് യുവതിയെ ബലാത്സംഗംചെയ്ത് തീകൊളുത്തി കൊന്നു
ജയ്പുർ: ദലിത് യുവതിയെ ബലാത്സംഗം ചെയ്തശേഷം തീകൊളുത്തി കൊന്നു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. 40 ശതമാനം പൊള്ളലേറ്റ യുവതി ജോധ്പുരിലെ ആശുപത്രിയിലാണ് മരിച്ചത്.
വ്യാഴാഴ്ച നടന്ന അതിക്രമത്തിൽ ഇരയുടെ വീടിന് സമീപം താമസിക്കുന്ന ഷക്കൂറിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബലാത്സംഗം ചെയ്തശേഷം പ്രതി യുവതിയെ രാസവസ്തുക്കൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.