വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി കെ.സി. വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം; പരാതിയിൽ അന്വേഷണം തുടങ്ങി

വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ കബളിപ്പിച്ച് കൈക്കലാക്കി കെ.സി. വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം. മൈസൂരില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചായിരുന്നു സൈബർ ആക്രമണം.

മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള കുണ്ടറ ബേബിയെന്ന വ്യാജ ഫെയ്‌സ്ബുക്ക് ഐ.ഡിയില്‍ നിന്നാണ് കെ.സി. വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

സംഭവത്തിൽ ഇരിക്കൂര്‍ സ്വദേശിനി മൈസൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നൽകി. തുടർന്ന് മൈസൂർ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വിദേശത്ത് ജോലി ചെയ്യുന്ന സഹോദരിയുടെ പേരിലുള്ള ഫോണ്‍ നമ്പര്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഇരിക്കൂര്‍ സ്വദേശിയായ യുവതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ താന്‍ ഉപയോഗിച്ച് വന്നിരുന്ന നമ്പര്‍ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ സൃഷ്ടിച്ചത് യുവതി അറിഞ്ഞിരുന്നില്ല.

കെ.സി. വേണുഗോപാലിനെതിരെ നടക്കുന്ന സൈബര്‍ അക്രമണത്തിന് തന്റെ പേരിലുള്ള ഫെയ്സ്ബുക്ക് ഐ.ഡിയും ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് യുവതി പൊലീസിനെ സമീപിച്ചത്. വ്യാജ ഐ.ഡി നിയന്ത്രിക്കുന്നവരെ കണ്ടെത്തി ആ പേജ് നീക്കം ചെയ്യണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Cyber ​​attack against KC Venugopal after housewife's mobile number was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.