കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തടഞ്ഞുനിർത്തി വയോധികയിൽനിന്ന് ഏഴ് പവന്റെ ആഭരണങ്ങൾ കവർന്ന സംഘത്തിലെ നാലുപേർ പിടിയിലായി.കര്‍ണാടക ബിദാര്‍ സ്വദേശികളായ അസദുള്ള അഫ്സല് (33), താക്കി അലി (41), മുഹമ്മദ് അലി (22), അസ്ഗര്‍ അലി (41) എന്നിവരാണ് പിടിയിലായത്. കൂട്ടാളികൾക്കായി അന്വേഷണം ഊർജിതമാക്കി. സംസ്ഥാന വ്യാപകമായി ഇവർ കവർച്ച നടത്തിയിട്ടുണ്ട്.
വിവരമറിഞ്ഞ് തൃശൂർ പൊലീസ് സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ട്. എ.സി.പി രാജ്കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരുകയാണ്. മരട് സ്വദേശിനിയും ഏറെക്കാലമായി സൗത്തിൽ താമസിക്കുന്നതുമായ വയോധികയാണ് കവർച്ചക്ക് ഇരയായത്. ഈമാസം 16ന് സൗത്ത് ഓവർ ബ്രിഡ്ജിന് സമീപത്തെ റോഡിൽവെച്ചാണ് സംഭവം. മാലയും വളയും മോതിരവും ഊരിവാങ്ങുകയായിരുന്നു. പ്രതികളെ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് മുളവുകാട് ഭാഗത്തുവെച്ച് സാഹസികമായാണ് പിടികൂടിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.