Posted On
date_range Updated On
date_range ബലാത്സംഗത്തിനിടെ പ്രതിയുടെ ചുണ്ട് കടിച്ചെടുത്ത് പെൺകുട്ടി രക്ഷപ്പെട്ടു
താനെ: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ തിരിച്ച് ആക്രമിച്ച് പെൺകുട്ടി രക്ഷപ്പെട്ടു. പ്രതിയുടെ ചുണ്ടുകൾ കടിച്ചെടുത്താണ് പെൺകുട്ടി രക്ഷപ്പെട്ടത്. പെൺകുട്ടി നൽകിയ പരാതിയിൽ താനാ ഇഞ്ചോളി സ്വദേശിയായ മോഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദൗരാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വയലിൽ ഒറ്റക്ക് ജോലി ചെയ്യുകയായിരുന്ന പെൺകുട്ടിയെ നോക്കി പ്രതി അസഭ്യം പറയുകയും ബലമായി കടന്ന് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, പ്രതി ചുംബിക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി പ്രതിയുടെ ചുണ്ടുകൾ പറിച്ചെടുത്തു. ചുണ്ട് മുറിഞ്ഞതിനെ തുടർന്ന് രക്തം വാർന്ന യുവാവ് പെൺകുട്ടിയുടെ മേലുള്ള പിടിവിട്ടു. പിന്നാലെ പെൺകുട്ടിയും നിലവിളിച്ചതോടെ നാട്ടുകാരെത്തി യുവാവിനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.