കൊട്ടാരക്കര: മുൻ വെെരാഗ്യത്തിൻ്റെ പേരിൽ കുടുംബത്തിലെ നാല് പേരെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ.
നാല് ദിവസം മുമ്പ് പള്ളിക്കൽ കിഴക്ക് മാരിയമ്മൻ ദേവീ ക്ഷേത്രത്തിന് സമീപത്ത് െവച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് ചരുവിള മല്ലിക ഭവനത്തിൽ മല്ലിക (60)യെ കൊട്ടാരക്കര പാെലീസ് അറസ്റ്റ് ചെയ്തത്.
മല്ലികയുടെ മക്കൾ ചാെവ്വാഴ്ച്ച ഉച്ചക്ക് 12 ഓടെയാണ് കൊട്ടാരക്കര കോടതിയിൽ ഹാജരായത്. ഇവരുടെ മക്കളായ വിഷ്ണു (34), വിജേഷ് (30) എന്നിവർ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. ഇവരെ കാേടതി റിമാൻ്റ് ചെയ്തു.
കൊട്ടാരക്കര പള്ളിക്കൽ ചരുവിള പുത്തൻ വീട്ടിൽ അരുൺ (28), മാതാവ് ലത (43) പിതാവ് സത്യൻ (48), അരുണിൻ്റെ ഭാര്യ അമൃത (23) എന്നിവർക്കാണ് പരിക്കേറ്റത്. ആറു മാസം പ്രായമായ കുട്ടിയെ വെട്ടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സത്യന് പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. 2023 ൽ പ്രതിയായ വിഷ്ണുവും പരിക്കേറ്റ സത്യനും പള്ളിക്കൽ കിഴക്ക് മാരിയമ്മൻ ദേവീ ക്ഷേത്രത്തിൽ െവച്ച് ചെറിയ തർക്കമുണ്ടായിരുന്നു. ഇതാണ് വൈര്യാഗത്തിന് കാരണമായത്.ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ പൊങ്കാലയിടാൻ പോയ അരുണും കുടുംബവും ക്ഷേത്രത്തിന് സമീപത്ത് നിൽക്കുമ്പാേഴാണ് പ്രതികൾ കുടുംബത്തെ വെട്ടി പരിക്കേൽപ്പിച്ചത്.
പ്രതി മല്ലിക കൂർത്ത കല്ലുകൊണ്ട് ലതയുടെ തലക്ക് പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിനും തലക്കും വെട്ടേറ്റ അരുൺ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.