മിശ്രവിവാഹത്തിന് സഹായിച്ചു; തിരുനെൽവേലിയിൽ സി.പി.എം ഓഫിസ് അടിച്ചുതകർത്തു

ചെന്നൈ: മിശ്രവിവാഹം നടത്താൻ സഹായിച്ചതിൽ പ്രകോപിതരായി തിരുനെൽവേലിയിൽ സി.പി.എം ഓഫിസ് അടിച്ചു തകർത്തു. വെള്ളിയാഴ്ചയാണ് സംഭവം. പ്രദേശത്തെ സി.പി.എം പ്രവർത്തകരാണ് ഉന്നത ജാതിയിൽ പെട്ട പാളയംകോട്ടയിലെ പെരുമാൾ പുരത്തെ 23കാരിയും പട്ടികജാതിക്കാരനായ യുവാവുമായുള്ള വിവാഹം നടത്തിക്കൊടുത്തത്.

അതിനിടെ, പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പെരുമാൾപുരം പൊലീസിൽ പരാതി നൽകി. പെൺകുട്ടിയും യുവാവും സി.പി.എം ഓഫിസിൽ ഉണ്ടെന്ന് വിവരം ലഭിച്ചതോടെ വീട്ടുകാർ അവിടെയെത്തി. പെൺകുട്ടിയുടെ വീട്ടുകാർ പാർട്ടി പ്രവർത്തകരുമായി തർക്കിക്കുകയും ഇത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ വീട്ടുകാർ പാർട്ടി ഓഫിസ് അടിച്ചുതകർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമത്തിൽ രണ്ടുപേർക്ക് പരിക്കുണ്ട്. സംഭവത്തിൽ എട്ടുപേരെ കസ്റ്റഡിയിലെടുത്തതായി പെരുമാൾപുരം പൊലീസ് അറിയിച്ചു.

Tags:    
News Summary - CPM office vandalised in Tirunelveli for sheltering inter caste couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.