പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍

പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ

തൃ​ത്താ​ല: അ​ടി​പി​ടി ത​ട​യാ​നെ​ത്തി​യ പൊ​ലീ​സു​കാ​രെ സം​ഘം​ചേ​ര്‍ന്ന് ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍. പു​ലാ​മ​ന്തോ​ള്‍ പാ​ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഹൈ​ദ​ര്‍ (44), സെ​യ്ത​ല​വി (48), ഫൈ​സ​ല്‍ (45), മു​ഹ​മ്മ​ദ​ലി (47), ഷ​റ​ഫു​ദ്ദീ​ന്‍ (41) എ​ന്നി​വ​രെ​യാ​ണ് തൃ​ത്താ​ല പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക​രി​മ്പ​ന​ക​ട​വ് ബി​വ​റേ​ജ​സി​ന് സ​മീ​പം മ​ദ്യ​പി​ച്ച് അ​ടി​പി​ടി കൂ​ടു​ന്ന വി​വ​ര​മ​റി​ഞ്ഞ്​ തൃ​ത്താ​ല സ്റ്റേ​ഷ​നി​ലെ ര​ണ്ട് പൊ​ലീ​സു​കാ​ര്‍ സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ല്‍, പൊ​ലീ​സാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടും ഇ​വ​ര്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് പൊ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ഞ്ചു​പേ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - Copies of the case against the police in arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.