അറസ്റ്റിലായ നിഖിൽ, രതീഷ്
Posted On
date_range Updated On
date_range റിസോർട്ടിൽ സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു
കേണിച്ചിറ: പൂതാടിക്ക് സമീപം റിസോര്‍ട്ടിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് രണ്ടു പേര്‍ക്ക് പരിക്ക്. റിസോര്‍ട്ട് ജീവനക്കാരായ സദാനന്ദന്‍, ഷിബിലേഷ് എന്നിവര്‍ക്കാണ് പരിക്ക്.
ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൂതാടി സ്വദേശികളായ നിഖില്‍ (32), രതീഷ് (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മുറി ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പ്രതികളെ ബത്തേരി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.