അനീഷ്
Posted On
date_range Updated On
date_range വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കണ്ടക്ടർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ലോക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിലായി.
പി. വെമ്പല്ലൂർ സ്വദേശിയായ കൊട്ടേക്കാട്ട് വീട്ടിൽ അനീഷിനെയാണ് (29) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കറിന്റെ നിർദേശാനുസരണം നടന്ന അന്വേഷണത്തിനിടെ എസ്.എച്ച്.ഒ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുള്ളൻബസാറിലെ വാടക വീട്ടിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ കെ. അജിത്ത്, ആനന്ദ്, ഹബീബ്, ജി.എസ്.സി.പി.ഒ ജോസഫ് എന്നിവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.