കുവൈത്ത് സിറ്റി: അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫിലിപ്പീൻസ് സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ഇതുസംബന്ധിച്ച് യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി അൽറായ് പത്രം റിപ്പോർട്ടു ചെയ്തു.
കുവൈത്തി വേഷത്തിലെത്തിയ ആൾ ഡിറ്റക്ടിവാണെന്ന് അവകാശപ്പെടുകയും തിരിച്ചറിയൽ രേഖ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് മേലുദ്യോഗസ്ഥരെ കാണണമെന്നും കാറിൽ കയറാനും നിർബന്ധിച്ചു. എന്നാൽ, ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പെൺകുട്ടിയെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതി ഓടിരക്ഷപ്പെട്ടു. പിന്നീട് പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.