തലശ്ശേരി: തലശ്ശേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ തലശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. മേലൂട്ട് റെയിൽവേ മേൽപ്പാലത്തിന് അടിയിലാണ് 32കാരി കൂട്ട ബലാത്സംഗത്തിനിരയായത്. പരാതിക്കാരി ആറാഴ്ച ഗർഭിണിയാണ്.
സ്വകാര്യ ആവശ്യത്തിനായി നഗരത്തിൽ എത്തിയതായിരുന്നു യുവതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇതിൽ രണ്ടുപേർ അന്തർ സംസ്ഥാന തൊളിലാളികളാണ്. മുഴപ്പിലങ്ങാട് ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബിഹാർ കതിഹാർ ദുർഗാപൂർ സ്വദേശി ആസിഫ് (19), ബിഹാർ പ്രാൺപൂർ സ്വദേശി സഹബൂൽ (24) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയ യുവതി താൻ നേരിടേണ്ടി വന്ന ദുരനുഭവം ഡോക്ടറെ അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് അധികൃതരാണ് സംഭവം പൊലീസിൽ അറിയിച്ചത്. പരാതിക്കാരി പൊലീസ് സംരക്ഷണയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുകയാണെന്ന് തലശ്ശേരി എ.എസ്.പി പി.ബി. കിരൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.