Posted On
date_range Updated On
date_range ആദിവാസി സമര പന്തലിൽ എയർ ഗണ്ണുമായി വന്ന് ഭീഷണി: യുവാവിനെതിരെ കേസ്
മംഗലംഡാം: കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി സമര പന്തലിൽ എയർ ഗണ്ണുമായി വന്ന് ഭീഷണി മുഴക്കിയ യുവാവിനെതിരെ മംഗലംഡാം പൊലീസ് കേസെടുത്തു. കടപ്പാറ മൂർത്തിക്കുന്ന് സുനിലിന്റെ (39) പേരിലാണ് കേസ്. ഇയാൾ ഒരാഴ്ചയോളമായി മൂർത്തിക്കുന്ന് കോളനിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കൽ പതിവായിരുന്നെന്ന് പട്ടിക വർഗ കോളനി മൂപ്പൻ വാസു പറഞ്ഞു. കോളനിയിലെ വസന്ത ഉണ്ണികൃഷ്ണന്റെ പരാതിയെ തുടർന്നാണ് സുനിലിനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.