രാഹുൽ, അനിൽകുമാർ
Posted On
date_range Updated On
date_range കടയുടമയെ ഭീഷണിപ്പെടുത്തി പണപ്പിരിവ്; രണ്ടുപേർ പിടിയിൽ
ചെറുതുരുത്തി: അന്നദാനത്തിനെന്ന പേരിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം പിരിച്ച രണ്ടുപേർ പിടിയിൽ. പാഞ്ഞാൾ എളാട്തൊടി വീട്ടിൽ രാഹുൽ (26), പുളിക്കപ്പറമ്പിൽ അനിൽകുമാർ (38) എന്നിവരെയാണ് ചെറുതുരുത്തി പൊലീസ് അറസ്റ്റുചെയ്തത്.
ചെറുതുരുത്തിയിലെ വ്യാപാരിയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ കച്ചവടം പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പണത്തിനായെത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്. ഇത്തരത്തിൽ നിരവധി പേരെ ഭീഷണിപ്പെടുത്തി ഇവർ പണം കൈവശപ്പെടുത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഇൻസ്പെക്ടർ കെ.സി. രതീഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.