യു.പിയിൽ പരീക്ഷാഹാളിൽ മൂർച്ചയേറിയ ആയുധങ്ങളുമായെത്തിയ 10ാം ക്ലാസ് വിദ്യാർഥികൾ കസ്റ്റഡിയിൽ

ലഖ്നോ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ഇരുമ്പ് കമ്പികളും ചങ്ങലകളും മൂർച്ചയുള്ള ആയുധങ്ങളുമായെത്തിയ 10ാം ക്ലാസ് വിദ്യാർഥികൾ കസ്റ്റഡിയിൽ. പരീക്ഷ കേന്ദ്രത്തിലേക്ക് വിദ്യാർഥികൾ ആയുധങ്ങളുമായാണ് എത്തിയത്. തുടർന്ന് പ്രിൻസിപ്പൽ പൊലീസിനെ വിളിക്കുകയായിരുന്നു. ചില വിദ്യാർഥികൾ പരീക്ഷക്കു ശേഷം പ്രശ്നമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്.

പൊലീസ് സ്കൂളിലെത്തിയപ്പോൾ പരിശോധനയിൽ ആയുധങ്ങൾ കണ്ടെടുത്തു. വിദ്യാർഥികളുടെ ബൈക്കുകളിൽ നിന്നാണ് മൂർച്ചയേറിയ ആയുധങ്ങളും ഇരുമ്പുകമ്പികളും ചങ്ങലകളും പിടിച്ചെടുത്തത്. രണ്ട് ഇരുചക്രവാഹനങ്ങളിലായി ബാഗുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ആയുധങ്ങൾ.

12 ഓളം വിദ്യാർഥികളെയാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവരുടെ രക്ഷിതാക്കളെയും വിളിപ്പിച്ചിട്ടുണ്ട്. രക്ഷിതാക്കളുമായി സംസാരിച്ച ശേഷം വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Class 10 students arrive at this UP exam centre with Iron chains, detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.