കൊച്ചി: കുട്ടികളുടെ നഗ്ന ചിത്രങ്ങൾ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണെന്ന് ഇന്റർപോളിൽ കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ മുൻ ക്രിമിനൽ ഇന്റലിജൻസ് ഓഫിസർ സെസിലിയ വാലിൻ. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അപരിചിതരുടെയും പ്രേരണയും ഭീഷണിയും മൂലവുമാണ് കുട്ടികൾ നഗ്ന സെൽഫികൾ അയക്കാൻ നിർബന്ധിതരാകുന്നത്.
എട്ട് മുതൽ 12 വയസ്സു വരെയുള്ളവരാണ് ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്നത്. കൊച്ചിയിൽ കൊക്കൂൺ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ അവർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സൈബർ കുറ്റകൃത്യങ്ങളിലെ ഇരകളെ തിരിച്ചറിയാനും കണ്ടെത്താനും വിവിധ രാജ്യങ്ങളിലെ പൊലീസ് സേനയെ സഹായിക്കുന്ന കൺസൾട്ടന്റായാണ് ആസ്ട്രേലിയൻ സ്വദേശിനി സെസിലിയ പ്രവർത്തിക്കുന്നത്. കേരള പൊലീസും അഞ്ച് വർഷമായി സെസിലിയയുടെ സഹായം തേടാറുണ്ട്.
കൊക്കൂൺ; ഇന്ന് തിരശ്ശീല വീഴും
കൊച്ചി: നാല് ദിവസം നീണ്ട കൊക്കൂൺ പതിനഞ്ചാം എഡിഷന് ഇന്ന് തിരശ്ശീല വീഴും. വിവിധ സെഷനുകളിൽ വിദഗ്ധരായ സുനിൽ കാഞ്ചി, സന്തോഷ് ശ്രീനിവാസൻ, അൽത്താഫ് ഷൈക്ക്, നവേന്ദു പൊട്ടക്കാട്, സുനിൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.