Posted On
date_range Updated On
date_range 12 വയസ്സുകാരന് പീഡനം: പ്രതിക്ക് 75 വർഷം തടവ്
ചാവക്കാട്: 12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 49 കാരന് 75 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും. കപ്പിയൂർ ചെമ്മണ്ണൂർ ഷാജനെയാണ് ചാവക്കാട് അതിവേഗ കോടതി ജഡ്ജി അന്യാസ് തയ്യിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം. 2022 ജനുവരി മുതൽ ജൂൺ വരെയാണ് കുട്ടി പീഡനത്തിന് ഇരയായത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.