ശിവജിയുടെ പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

കുഴിത്തുറ: മേൽപ്പുറം വട്ടവിള തോട്ടത്ത് മഠം നവനീത കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന ശിവജിയുടെ പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേൽപ്പുറം സ്വദേശി എഡ്വിൻ, ഞാറാൻ വിള സ്വദേശി പ്രതീഷ് എന്നിവരെയാണ് പ്രത്യേക പൊലീസ് അന്വേഷണ സംഘം പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഒമ്പത് അടി ഉയരമുള്ള പ്രതിമ തകർത്തത്. തുടർന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ ആവശ്യപ്രകാരം ജില്ലാ പൊലീസ് മേധാവി രണ്ട് പ്രത്യേക പൊലീസ് സേനയെ അന്വേഷണ ചുമതല ഏൽപ്പിച്ചു. ചൊവ്വാഴ്ചയാണ് പ്രതികൾ പിടിയിലായത്.

മാർത്താണ്ഡം പൊലീസ് കേസെടുത്തു. സംഭവ ദിവസം പത്തംഗ സംഘം ക്ഷേത്രപരിസരത്ത് രാത്രി തർക്കത്തിലേർപ്പെട്ടിരുന്നു. അതിന് ശേഷമാണ് പ്രതിമ തകർത്തതെന്നാണ് പ്രാഥമിക നിഗമനം.

Tags:    
News Summary - Chhatrapati Shivaji Statue Vandalised In Tamil Nadu's Kanniyakumari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.