ചെന്നൈ: അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ചെവി വലിച്ചുകീറിയെന്ന പരാതിയിൽ അധ്യാപകൻ നായകിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവൊട്ടിയൂർ സ്വദേശികളുടെ മകൻ മനീഷ് മിത്രനാ(10)ണ് പരുക്കേറ്റത്. ഈ മാസം 23നാണ് സംഭവം. സ്കൂളിൽ തമിഴ് സംസാരിച്ചതാണ് അധ്യാപകനെ പ്രകോപിച്ചത്. റോയപുരത്തെ മാൻഫോർഡ് പ്രൈമറി സ്‌കൂളിൽ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്.
സ്കൂളിൽ വച്ച് കുട്ടി വീണു പരുക്കേറ്റെന്ന വിവരത്തെ തുടർന്നു മാതാപിതാക്കൾ എത്തിയപ്പോഴാണു ചെവി മുറിഞ്ഞുതൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് പ്ലാസ്റ്റിക് സർജറി നടത്തി.
ഇതിനുശേഷമാണു കുട്ടി യഥാർഥ കാരണം വെളിപ്പെടുത്തിയത്. കളിക്കുന്നതിനിടെ സഹപാഠിയോട് തമിഴിൽ സംസാരിച്ചതിെൻറ പേരിലാണ് അധ്യാപിക തെൻറ ചെവി പിടിച്ചുവലിച്ചതെന്നു കുട്ടി അമ്മയോട് പറഞ്ഞു. ഇതിൽ പ്രകോപിതരായ രക്ഷിതാക്കൾ സ്‌കൂളിലെത്തി ബഹളമുണ്ടാക്കി. അധ്യാപകനോട് തട്ടിക്കയറിയതോടെ കുട്ടിയുടെ മാതാവ് ഇവരെ മർദിച്ചെന്നും പരാതിയുണ്ട്. പിന്നാലെയാണ് മാതാപിതാക്കൾ റോയപുരം പൊലീസിൽ പരാതി നൽകിയത്. മർദിച്ചെന്ന് ആരോപിച്ച് അധ്യാപികയും ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.