രാസലഹരി:ഒരാൾ കൂടി അറസ്റ്റിൽ

ആലപ്പുഴ: ഹരിപ്പാട് ബസ് സ്റ്റാൻഡിന് സമീപംവെച്ച് പ്രവീൺ എന്ന ആളിൽനിന്നുംഎം.ഡി.എം.എ പിടികൂടിയ കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. കറ്റാനം അമ്പിത്തറ വടകത്തിൽ വീട്ടിൽ ബിജോ ബിജുവിനെയാണ് (25) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ പതിവായി കാറിൽ ബംഗളൂരുവിൽ പോയി എം.ഡി.എം.എ വാങ്ങി നാട്ടിലെത്തി ചില്ലറ വിൽപന നടത്തുകയാണ് പതിവ്. തിരികെ വരുമ്പോൾ ഇവർ ഒന്നിച്ചു വരാറില്ല.

പല വഴിയാണ് എത്തുന്നത്. സംഭവശേഷം ബിജു ഒളിവിലായിരുന്നു. കായംകുളം ബസ് സ്റ്റാൻഡിന് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഹരിപ്പാട് എസ്.എച്ച്.ഒ വി.എസ് ശ്യാംകുമാർ, എസ്.ഐ എ.എച്ച് ഷൈജ, എസ്.സി.പി.ഒ അജയകുമാർ, സി.പി.ഒ എ. നിഷാദ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Chemical drug: One more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.