സ്ത്രീക്കുനേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ മൂന്നുപേർക്കെതിരെ കുറ്റപത്രം

ശ്രീനഗർ: ജമ്മു-കശ്മീരിലെ ശ്രീനഗറിൽ സ്ത്രീക്കുനേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ മൂന്നുപേർക്കെതിരെ പൊലീസ് രണ്ട് കുറ്റപത്രം സമർപ്പിച്ചു. പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്. പ്രതികളിലുൾപ്പെട്ട സജ്ജാദ് അൽതാഫ് റാതേർ, മുഹമ്മദ് സലീം കുമാർ എന്ന ടോട്ട എന്നിവരെ ശ്രീനഗർ സി.ജെ.എം കോടതിയിൽ ഹാജരാക്കി. ഇരുവർ​ക്കുമെതിരെ ആയിരം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കോടതി കേസ് പ്രിൻസിപ്പൽ സെഷൻ കോടതിയിലേക്ക് കൈമാറി. മാർച്ച് എട്ടിന് കേസ് പരിഗണിക്കും.

പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരായ കുറ്റപത്രം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ സമർപ്പിച്ചു. പ്രതിയെ മുതിർന്നയാളായി പരിഗണിക്കണമെന്ന അപേക്ഷയും ഇതോടൊപ്പം പൊലീസ് ബോർഡ് മുമ്പാകെ വെച്ചിട്ടുണ്ട്. കൊടും കുറ്റകൃത്യം ചെയ്ത 16നും 18നും ഇടയിൽ പ്രായമുള്ളവരെ ഇന്ത്യൻ ശിക്ഷ നിയമപ്രകാരം മുതിർന്നവർക്കുള്ള വിചാരണ നടത്തണമെന്ന് അപേക്ഷയിൽ പൊലീസ് ആവശ്യപ്പെട്ടു. കേസിലുൾപ്പെട്ടെ വ്യക്തിക്ക് 17 വയസ്സുണ്ട്. സംഭവം നടന്ന് മൂന്നാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 

Tags:    
News Summary - Chargesheet against three in acid attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.