'ച​ന്ദ്രി​ക' സാ​മ്പ​ത്തി​ക ഇ​ട​പാ​ട്: മുഈൻഅലി തങ്ങൾ ഇ.ഡിക്ക്​ മു​ന്നി​ൽ ഹാ​ജ​രാ​കില്ല

കൊ​ച്ചി: 'ച​ന്ദ്രി​ക' ദി​ന​പ​ത്ര​ത്തി​​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യൂത്ത് ലീ​ഗ് ദേശീയ ഉപാധ്യക്ഷൻ മുഈൻഅലി തങ്ങൾ ഇന്ന് എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​ന്​ മു​ന്നി​ൽ ഹാ​ജ​രാ​കില്ല. ഹാജരാകാൻ അസൗകര്യമുണ്ടെന്നും മറ്റൊരു ദിവസത്തേക്ക് മൊഴിയെടുപ്പ് മാറ്റണമെന്നും ചൂണ്ടിക്കാട്ടി മുഈൻഅലി അന്വേഷണ ഉദ്യോഗസ്ഥന് ഇമെയിൽ അയക്കുകയായിരുന്നുവെന്ന് വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.

ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് മുഈൻഅലിയോട് ആവശ്യപ്പെട്ടിരുന്നത്. ഹാജരാകാനുള്ള പുതിയ തീയതി ചൂണ്ടിക്കാട്ടി നോട്ടീസ് ഇ.ഡി. പുറപ്പെടുവിക്കും. ചന്ദ്രികയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളാണ് മുഈൻഅലിയെ ചുമതലപ്പെടുത്തിയത്.

ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ മുഈൻഅലി വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു. ചന്ദ്രികയുടെ ഫിനാൻസ് ഡ​യ​റ​ക്ട​റും കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനുമായ മു​ഹ​മ്മ​ദ് സ​മീ​ർ ആണ് സ്ഥിതിഗതി വഷളാക്കിയതെന്നും മുഈൻ അലി ആരോപിച്ചിരുന്നു.


പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി​വ​ഴി ല​ഭി​ച്ച ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ൻ 'ച​ന്ദ്രി​ക' ദി​ന​പ​ത്രം ഉ​പ​യോ​ഗി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഹൈ​കോ​ട​തി നി​ർ​ദേ​ശ​ പ്ര​കാ​രമാണ് ഇ.​ഡി കേ​സ് എ​ടു​ത്ത​ത്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലീഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പ​ത്ര​ത്തിെൻറ ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് സ​മീ​ർ എന്നിവരിൽ നിന്ന് ഇന്നലെ ഇ.ഡി മൊഴി രേഖപ്പെടുത്തിയിരുന്നു.

പ​ത്ര​ത്തിന്‍റെ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന സ​മീ​ർ, പ​ണം പി​ൻ​വ​ലി​ച്ച​ത്, ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം, പി.​എ​ഫ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ കൈ​മാ​റിയിരുന്നു.

Tags:    
News Summary - ‘Chandrika’ financial deal: Mueen Ali Thangal will not appear before ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.